റേഡിയോ ജോക്കിയുടെ കൊല;അലിഭായി കുറ്റം സമ്മതിച്ചു

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അലിഭായി പോലീസിനോട് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ തന്നതെന്നാണ് അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ പോലീസിനോട് തുറന്ന് സമ്മതിച്ചിരിക്കുന്നത്. നാട്ടിലെത്താന്‍ വിമാനടിക്കറ്റിന് പണം നല്‍കിയതും സത്താറാണ്. കുടുംബജീവിതം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായതെന്നും അലിഭായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം ആയുധം കൊല്ലത്താണ് ഉപേക്ഷിച്ചത്.
ഇന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ചാണ് അലിഭായിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. രാജേഷിനെ വെട്ടിക്കൊന്ന മൂന്നംഗ സംഘത്തിലെ അലിഭായി, അപ്പുണ്ണി എന്നിവർക്കൊപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇക്കഴിഞ്ഞ 27നാണ് രാജേഷ് മടവൂര്‍ ജംഗ്ഷനിലുള്ള സ്വന്തം സ്റ്റുഡിയോ ആയ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വച്ച് കൊല്ലപ്പെടുന്നത്. പതിനഞ്ചോളം വെട്ടുകളാണ് രാജേഷിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. രാജേഷിന്റെ ഖത്തറിലെ സുഹൃത്തായ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് സത്താര്‍. അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകർന്നതും രാജേഷിനെ കൊലപ്പെടുത്താനുള്ള കാരണമായി എന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here