തൊഴിലാളികളുടെ മിനിമം വേതനം ഉറപ്പാക്കണം; ഹൈക്കോടതി

തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. മിനിമം വേതനം തൊഴിലാളികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന 2015 ലെ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. വേതന വിതരണം കംമ്പ്യൂട്ടര്‍വത്കരിച്ചതിലൂടെ ലേബർ ഓഫീസർമാർക്ക് ശമ്പള വിതരണം നിരീക്ഷിക്കാൻ അധികാരം നൽകുന്നതിനാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രികൾ , കടകൾ , ഹോട്ടലുകൾ ,സ്വകാര്യ സ്കൂളുകൾ, കമ്പ്യുട്ടർ സ്ഥാപനങ്ങൾ, സെക്യുരിറ്റി ജീവനക്കാർ അടക്കം ലക്ഷക്കണക്കിനു ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്നതാണ് ഭേദഗതി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ അടക്കം 200 ൽ അധികം സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here