പാര്‍ലമെന്റ് സ്തംഭനം; ഉപവാസമിരിക്കാന്‍ പ്രധാനമന്ത്രി

തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉപവാസമിരിക്കുമെന്ന് അറിയിച്ചു.
വ്യാഴാഴ്ചയാണ് ബിജെപിയുടെ ഏകദിന ഉപവാസം. മോദി ന്യൂഡൽഹിയിൽ ഉപവസിക്കുന്പോൾ തെരഞ്ഞെടുപ്പ് സംസ്ഥാനമായ കർണാടകയിലെ ഹൂബ്ളിയിലാണ് അമിത് ഷായുടെ ഉപവാസം. പ്രധാനമന്ത്രി ഉപവാസം അനുഷ്ടിക്കുമെങ്കിലും ഒൗദ്യോഗിക പരിപാടികളിലും ഫയൽ നീക്കങ്ങളിലും തടസമുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ബജറ്റ് സെഷൻ ഏകദേശം പൂർണമായി തടസപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നാണു ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാപക ദിനത്തിൽ നടത്തിയ പൊതുപരിപാടിയിലും മോദി ഈ വിഷയം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here