ഭാര്യയെ ജോലിയ്ക്ക് പറഞ്ഞയച്ച് പെണ്‍മക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

ഭാര്യയെ ജോലിക്കയ്ച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മുബൈയിലാണ് സംഭവം. ഫാഷന്‍ ഡിസൈനറാണ് ഇയാള്‍. മുംബൈ സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് വരികയായിരുന്നു. ആദ്യം മൂത്ത മകളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. പതിനേഴ് വയസ്സാണ് ഈ കുട്ടിയ്ക്ക്. പീഡനത്തെ എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.
വീടിന്റെ രണ്ടാം നിലയിലായിരുന്നു ഇയാളുടെ ഓഫീസ് മുറിയും കുട്ടികളുടെ പഠനമുറിയും . രണ്ടാമത്തെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത മൂത്ത മകളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിതാവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ അമ്മയോട് വിവരം പറയുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here