മക്കളോടൊപ്പം അമ്മയുടെ ഉറക്കം ഇങ്ങനെ; 1.3 മില്യണ്‍ പേര് കണ്ട വീഡിയോ!!

കുഞ്ഞുങ്ങളായാല്‍ സ്ത്രീകളുടെ ജീവിതം മാറി മറിയുന്നത് പലവിധത്തിലാണ്. ചുമതലകള്‍ ഏറെയാണ്. അമ്മ എന്ന റോള്‍ ഒരു സ്ത്രീയെ പൂര്‍ണ്ണമായും മറ്റൊരാളാക്കി മാറ്റും. ഭര്‍ത്താവും ഭാര്യയും തനിച്ചാണ് താമസമെങ്കില്‍ പിന്നെ പറയുകയും വേണ്ട. കുഞ്ഞിന്റെ ഒരോ നിമിഷവും പിന്നെ അമ്മമാരുടെ കരുതലിലാണ്. അത് പകലായാലും രാത്രിയായാലും ശരി തന്നെ. നന്നായി ഒന്ന് ഉറങ്ങാന്‍ പോലും കഴിയാതെയാണ് കുഞ്ഞ് മക്കളുള്ള അമ്മമാര്‍ രാത്രി തള്ളിനീക്കുന്നത്. മെലാനി ഡാര്‍നെല്‍ എന്ന യുവതി അത് കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒന്ന് രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴാണ് മെലാനി തന്റെ മക്കളോടൊപ്പം ഉള്ള രാത്രി ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. നാല്, രണ്ട്, പത്ത് മാസം എന്നീ പ്രായത്തിലുള്ള മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. എത്ര സമയം തനിക്ക് ഉറങ്ങാന്‍ സാധിക്കുമെന്ന് അറിയാനാണ് ഇവര്‍ സീലിംഗില്‍ ക്യാമറ ഫിറ്റ് ചെയ്തത്. പത്ത് മണിയ്ക്കാണ് ഇവര്‍ കുഞ്ഞുങ്ങളുമായി ഉറങ്ങാന്‍ കിടന്നത്. നാല് മണിയ്ക്ക് ഉണരുകയും ചെയ്തു. ഇതിനിടയില്‍ എത്രനേകം മെലാനി ഉറങ്ങിയെന്ന് നിങ്ങള്‍ തന്നെ കണ്ട് നോക്കൂ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here