Advertisement

മൈക്രോഫിനാന്‍സിംഗ് കേസ്; വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് കോടതി

April 11, 2018
0 minutes Read
Vellappalli nadeshan

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. മികച്ച ട്രാക്ക് റിക്കാർഡുള്ള ഐപിഎസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസിംഗിന് യോഗ്യതയില്ലെന്നവാദം കോടതി തള്ളി. മതിയായ യോഗ്യതയില്ലാത്ത എസ്എന്‍ഡിപി യോഗത്തെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന ആരോപണവും കോടതി തള്ളി. കേസിലെ നലാം പ്രതി പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എം.ഡി എം. നജീബിനെ കോടതി കുറ്റവിമുക്തനാക്കി. നജീബും യോഗം ഭാരവാഹികളും തമ്മിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ല. ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നജീബിനെ പ്രതിയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top