Advertisement

ഫ്ളവേഴ്സ് സമ്മാനിച്ചത് മനോഹരമായ സന്ധ്യ; മേള കാണാന്‍ കൊച്ചുപ്രേമന്‍ എത്തി

April 12, 2018
0 minutes Read

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ അപ്രതീക്ഷിത അതിഥിയായി പ്രശസ്ത സിനിമാ താരം കൊച്ചു പ്രേമൻ. ആറാം ദിവസമായ ഇന്ന് വൈകുന്നേരമാണ് കൊച്ചു പ്രേമൻ കുടുംബമായി മേളയിലേക്ക് കടന്നു വന്നത് . മുഴുവൻ സ്റ്റാളുകളും ചുറ്റിക്കണ്ട കൊച്ചു പ്രേമനും കുടുംബവും ഓരോ സ്റ്റാളിന് മുന്നിലും കൂടുതൽ സമയം ചിലവഴിച്ചാണ് മടങ്ങിയത്.

അത്ര പെട്ടെന്ന് ആരും ധൈര്യം കാണിക്കാത്ത തരത്തിൽ പുനലൂർ പോലെയൊരു ഗ്രാമ പ്രദേശത്ത് ഇത്തരത്തിൽ ഒരു മേള സംഘടിപ്പിച്ചത് ഫ്ളവേഴ്സ് ചാനലിന്റെ ഉയർച്ചയാണ് സൂചിപ്പിക്കുന്നത് എന്ന് കൊച്ചു പ്രേമൻ അഭിപ്രായപ്പെട്ടു. വളരെ പെട്ടെന്ന് മടങ്ങി പോകണം എന്ന് കരുതിയാണ് താൻ ഇവിടെ എത്തിയത് എന്നും എന്നാൽ എത്തിയ ശേഷം അത്ര പെട്ടെന്ന് മടങ്ങി പോകാൻ കഴിയാത്ത അന്തരീക്ഷമാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. മനോഹരമായ സന്ധ്യ തനിക്കും കുടുംബത്തിനും സമ്മാനിച്ച ഫ്ലവേഴ്സിന് പ്രത്യേക നന്ദിയും അറിയിച്ചു. മെട്രോ സിറ്റികളിൽ നിന്നും ലഭിക്കാത്ത പ്രത്യേക അനുഭൂതി ഇത് പോലെയുള്ള ഗ്രാമ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടെന്നും ആയതിനാൽ കൂടുതൽ ഗ്രാമ പ്രദേശങ്ങളിലേക്ക് മേള വ്യാപിപ്പിക്കണം എന്ന് അഭ്യർത്ഥന നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top