ബാര്‍ കോഴക്കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

ബാര്‍ കോഴക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി. ഇതുസംബന്ധിച്ച ഫയലിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഇന്ന് ബാർ കോഴക്കേസ് പരിഗണിക്കുന്നതിനെ കോടതിയിൽ അഭിഭാഷകനെ ചൊല്ലി തർക്കമുണ്ടായതിനു പിന്നാലെയാണ് സതീശനെ തൽസ്ഥാനത്തുനിന്നു മാറ്റിയത്. കെ.പി. സതീശനാണ് വിജിലന്‍സിനു വേണ്ടി ഇന്ന് ഹാജരായത്. ഇതിനെ വിജിലന്‍സ് നിയമോപദേശകന് എതിര്‍ക്കുകയായിരുന്നു. തുടർന്നു വിഷയത്തിൽ കോടതി ഇടപെടുകയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു. അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
എൽഡിഎഫ് സർക്കാരാണ് സതീശനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ബാർ കോഴക്കേസിൽ മാണിക്കെതിരേ തെളിവുകൾ ഉണ്ടെന്ന് സതീശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here