കേംബ്രിഡ്ജ് അനലിറ്റിക തന്റെയും വിവരങ്ങൾ ചോർത്തി : മാർക്ക് സക്കർബർഗ്

കേംബ്രിഡിജി അനലിറ്റിക്ക തന്റെയും വിവരങ്ങൾ ചോർത്തിയെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്.
യുഎസ് സെനറ്റ് സമിതിക്ക് മുൻപിലാണ് സുക്കർ ബർഗിന്റെ വെളിപ്പെടുത്തൽ . തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്നും ഫേസ്ബുക്കിന് ഇനി തെറ്റ് സംഭവിക്കില്ലെന്നും സുക്കർബർഗ് പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റിക വിവരങ്ങൾ ചോർത്തിയ 8 കോടി 70 ലക്ഷം പേരുടെ കൂട്ടത്തിൽ താനുമുണ്ടെന്നാണ് സുക്കർ ബർഗ് യുഎസ് സെനറ്റ് സമിതിക്ക് മുൻപിൽ പറഞ്ഞത്.
രണ്ടാം ദിവസമാണ് സുക്കർബർഗ് സെനറ്റ് പ്രത്യേക സമിതിക്ക് മുന്പിൽ ഹാജരാകുന്നത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു നിന്നിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഫേസ്ബുക്കിന് വീഴ്ച പറ്റിയതിൽ ക്ഷമ ചോദിക്കുന്നതായി ആദ്യ ദിനത്തിൽ തന്നെ സുക്കർബർഗ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here