തമിഴ്‌നാട്ടിലെ സൈനിക പ്രദര്‍ശനം; കനത്ത സുരക്ഷയില്‍ മോദി ചെന്നൈയില്‍

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ‘ഡിഫന്‍സ് എക്‌സ്‌പോ 2018’ ന്റെ ഉദ്ഘാടകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. കാവേരി ബോര്‍ഡ് രൂപീകരണ ആവശ്യത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് മോദി ചെന്നൈയിലെത്തിയത്.
ഇന്ന് രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി ഇ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
മേളയില്‍ 500 ലേറെ ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കുന്നതില്‍ മോദി സന്തോഷം അറിയിച്ചു. 150 വിദേശരാജ്യ കമ്പനികള്‍ക്കൊപ്പം ഇന്ത്യയുടെ 500 ഓളം കമ്പനികള്‍ അണിനിരന്നിരിക്കുന്ന കാഴ്ച ഏറെ സുന്ദരമാണെന്നും മേള ഉദ്ഘാടനം ചെയ്ത മോദി പറഞ്ഞു.
അതേ സമയം, കാവേരി വിഷയത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയായ എംഡിഎംകെയുടെ തലവന്‍ വൈക്കോയും മറ്റ് പാര്‍ട്ടി അണികളും രംഗത്തെത്തി. കറുത്ത കൊടികളും ബലൂണുകളുമായി രാജ്ഭവന് പുറത്ത് എംഡിഎംകെ പ്രതിഷേധ പ്രകടനം നടത്തി.
Chennai: Marumalarchi Dravida Munnetra Kazhagam (MDMK) Chief Vaiko & his party workers protest outside Raj Bhavan with black flags & balloons. #CauveryProtests pic.twitter.com/f2L5kxkveS
— ANI (@ANI) April 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here