കോമണ്‍വെല്‍ത്ത് ഗെയിംസ്; ‘ഗുസ്തി’പിടിച്ച് ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. 57 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെ നേരത്തേ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാം തവണയാണ് സുശീല്‍ കുമാര്‍ സ്വര്‍ണം നേടുന്നത്. 2010, 2014 വര്‍ഷങ്ങളില്‍ സുശീല്‍ കുമാര്‍ നേരത്തേ സ്വര്‍ണം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജോഹാൻസ് ബോത്തയെയാണ് ഫൈനലില്‍ സുശീല്‍ കുമാർ പരാജയപ്പെടുത്തിയത്.
With a gold in men’s freestyle 74 kg category today, Sushil Kumar has won three gold medals at #CommonwealthGames in a row. He had previously won in 2010 and 2014. (File Pic) #CommonwealthGames2018 #GC2018 pic.twitter.com/qGPtiOQc5U
— ANI (@ANI) April 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here