വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാര്‍ സംശയത്തിന്റെ നിഴലില്‍

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് (ആര്‍ടിഎഫ്) കോണ്‍സ്റ്റബിള്‍മാര്‍ പ്രതിക്കൂട്ടില്‍. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത സന്തോഷ്, സുമേഷ്, ജിതിന്‍ എന്നീ കോണ്‍സ്റ്റബിള്‍മാരാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. മൂന്നുപേരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ആലുവ പോലീസ് ക്ലബില്‍ വെച്ച് ഐജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം. സ്റ്റേഷന് പുറത്തുവെച്ച് നടന്ന മര്‍ദ്ദനമാണ് മരണകാരണമെന്നാണ് സൂചന. മര്‍ദ്ദനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ ചോദ്യം ചെയ്യും. കൂടാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറേയും ചോദ്യം ചെയ്‌തേക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here