കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കും

കോമണ്‍വെൽത്ത് ഗെയിംസിൽനിന്നു രണ്ട് ഇന്ത്യൻ താരങ്ങളെ പുറത്താക്കിയതിനെതിരേ അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ). ഗെയിംസ് സംഘാടകരുടെ തീരുമാനത്തോട് യോജിക്കാൻ സാധിക്കില്ലെന്നും ഇർഫാനെതിരായ നടപടി യുക്തിരഹിതമെന്നും ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ വ്യക്തമാക്കി. പരിശോധനയിൽ താരങ്ങൾ മരുന്ന് അടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. കെടി ഇര്ഫാന്, രാഗേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. ഇവരുടെ റൂമിന് പുറത്ത് നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇവരുടെ അക്രഡിറ്റേഷന് റദ്ദാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here