‘നിങ്ങളുടെ മൗനം സ്വീകാര്യമല്ല’; മോദിയുടെ മൗനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കത്വ, ഉന്നാവോ വിഷയങ്ങളില്‍ മൗനിയായി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഇത്തരം വിഷയങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ നിശബ്ദനാകുന്നു?” . മോദിയുടെ മൗനം സ്വീകാര്യമല്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ കുറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കാത്തതിനെയും രാഹുല്‍ ചോദ്യം ചെയ്തു. രാജ്യത്ത് നടക്കുന്ന ഇത്തരം അക്രമങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
കത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെയും ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എയെയും സംസ്ഥാന ഭരണകൂടം സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി മോദിയോട് ചോദ്യമായി കുറിച്ചു. #SpeakUp എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധി മോദിയോട് ട്വിറ്ററില്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.
Mr Prime Minister, your silence is unacceptable.
1. What do YOU think about the growing violence against women & children?
2. Why are accused rapists and murderers protected by the state?
India is waiting.#SpeakUp
— Rahul Gandhi (@RahulGandhi) April 13, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here