ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു

ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന.
പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കൻ പാർലമെന്റ് എട്ട് ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സർക്കാരിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് പ്രസിഡണ്ടിന്റെ പെട്ടെന്നുളള നടപടി.
കഴിഞ്ഞയാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗക്കെതിരെ പാർലമെന്റിലുയർന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പാർലമെന്റ് പിരിച്ചു വിടൽ നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here