Advertisement

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നവാസ് ശരീഫിന് ആജീവനാന്തം വിലക്ക്

April 14, 2018
1 minute Read
Pakistan High Court Bans Ousted Prime Minister Sharif From Politics

പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സുപ്രിംകോടതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അഴിമതിക്കേസിൽ കഴിഞ്ഞ വർഷമാണ് ശരീഫിനെ പാക് സുപ്രിംകോടതി പുറത്താക്കിയത്.

പാകിസ്താൻ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഐക്യകണ്‌ഠേനയാണ് ഇന്നലെ വിധി പ്രസ്താവിച്ചത്. ശരീഫിനെ പാർലമെൻറ് അംഗമാകുന്നതിൽ നിന്നും ആജീവനാന്തം വിലക്കുന്നതാണ് വിധി. പനാമ പേപ്പർ വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി പദത്തിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈയിലാണ് നവാസ് ശരീഫ് പുറത്താക്കപ്പെട്ടത്.

മകന്റെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാന കമ്പനിയിൽ നിന്നും പ്രതിഫലം പറ്റിയില്ലെന്ന് സ്ഥാപിക്കുന്നതിൽ ശരീഫ് പരാജയപ്പെടുകയായിരുന്നു.

Pakistan High Court Bans Ousted Prime Minister Sharif From Politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top