Advertisement

വിഷുക്കണി 2018 ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നു

April 14, 2018
1 minute Read
vishu

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച വിഷു വിപണി വിഷുക്കണി 2018ന്റെ ജില്ലാതല ഉദ്ഘടാനം പി ജെ ജോസഫ് എംഎൽഎ നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി ജി ഉഷാകുമാരി കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലയിൽ കൃഷി വകുപ്പ് നേരിട്ട് 21 വിപണിയും വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തിൽ അഞ്ച് വിപണിയും ഹോർട്ടികോർപ്പ് രണ്ട് വിപണിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 24 വിപണിയുമാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ആകെ 52 വിഷു വിപണികളാണ് . വിപണികൾ ഇന്നും പ്രവർത്തിക്കുന്നതാണ്.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിതമായ നാടൻ ഇനങ്ങളും കീട, കുമിൾ നാശിനി, രാസവള പ്രയോഗം പരമാവധി കുറച്ച് ഉൽപ്പാദിപ്പിക്കുന്ന ജിഎപി ഉൽപ്പന്നങ്ങളും ആണ് വിപണിയിൽ വിൽപ്പനക്കായി കൂടുതലും സജ്ജമാക്കിയിരിക്കുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ്
വിലയെക്കാളും 10 ശതമാനം അധികം നൽകി കർഷകരിൽ നിന്നും സംഭരിക്കുകയും വിൽപ്പന വിലയെക്കാൾ 30 ശതമാനം താഴ്ത്തി ഉപഭോക്താക്കൾക്ക് നൽകുന്ന രീതിയിലുമാണ് വിഷു വിപണി പ്രവർത്തിക്കുന്നതെന്ന് ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top