Advertisement

പോലീസിനെതിരെ പ്രധാന സാക്ഷി ഗണേശിന്റെ നിർണ്ണായക മൊഴി പുറത്ത്

April 16, 2018
1 minute Read
sreejith custody death

പോലീസിനെതിരെ പ്രധാന സാക്ഷി ഗണേശിന്റെ നിർണ്ണായക മൊഴി. വീട്ടിൽ നിന്ന് ശ്രീജിത്തിനെ കൊണ്ടുപോകുമ്പോൾ മർദ്ദനമേറ്റിരുന്നില്ലെന്ന് ഗണേശ്. ജീപ്പിൽവെച്ചോ പോലീസ് സ്‌റ്റേഷനിൽ വെച്ചോ ആണ് ശ്രീജിത്തിന് മർദ്ദനമേറ്റതെന്നാണ് ഗണേശ് പറഞ്ഞത്. ശ്രീജിത്തിനെ കൊണ്ടുപോകുമ്പോൾ കൂടെ ഉണ്ടായിരുന്ന ആളാണ് ഗണേശ്.

കഴിഞ്ഞ ദിവസം റൂറൽ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മർദ്ദിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു. സ്റ്റേഷന് പുറത്ത് മർദ്ദനമേറ്റതെന്നായിരുന്നു സംഘത്തിന്റെ നിഗമനം. ഇത് മരണ കാരണമാകാമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സ്റ്റേഷന് ഉള്ളിൽ വച്ച് മർദ്ദമേൽക്കാൻ ഇടയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇപ്പോൾ ഇത് തള്ളിക്കൊണ്ടാണ് ഗണേശിന്റെ മൊഴി.

sreejith custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top