സമരത്തില്‍ കൊമ്പുകോര്‍ത്ത് ഡോക്ടര്‍മാരും സര്‍ക്കാരും

അനിശ്ചിതകാല സമരം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് സര്‍ക്കാര്‍. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനകീയ പ്രതിരോധത്തിലൂടെ സമരത്തെ സര്‍ക്കാര്‍ നേരിടുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
നോട്ടീസ് നല്‍കാതെയുള്ള സമരത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. ജനങ്ങളെ വെല്ലുവിളിക്കുന്ന ഡോക്ടര്‍മാരുടെ നടപടി ഉചിതമല്ലെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെ.ജി.എം.ഒ.എ രംഗത്തെത്തി. സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടർമാരുടെ ആരോപണം. സർക്കാരിന്‍റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സർക്കാർ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് സംഘടന നേതൃത്വം പറഞ്ഞു. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ന്യൂനതകള്‍ ഉണ്ട്. അത്തരം കുറവുകള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടർക്കു സർക്കാർ പിരിച്ചുവിടൽ നോട്ടീസ് നൽകിയാൽ സർവീസിലുള്ള മുഴുവൻ കെജിഎംഒഎ അംഗങ്ങളും രാജി സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചു ഇന്ന് തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here