കത്‌വ പീഡനം; വിചാരണ ഇന്ന് മുതൽ

ജമ്മു കശ്മീരിലെ കത്‌വ ഗ്രാമത്തിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ വിചാരണ ഇന്ന് തുടങ്ങും. രാജ്യം മുഴുവൻ പ്രതിഷേധമുയർത്തിയ ഈ കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബക്കർവാൽ സമൂഹത്തിൽ പ്പെട്ടവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിൻറെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അതേസമയം, ഈ കേസിൽ പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അതിനാൽ ഇയാൾ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷൻസ് കോടതിയിലും പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here