കോണ്‍ഗ്രസ് സഖ്യം വേണമെന്ന് വിഎസ്; വിഎസിനെ പൂര്‍ണമായി തള്ളി കോടിയേരി
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരാബാദില്‍ തുടക്കം കുറിക്കുമ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കി പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചാണ് സിപിഎം കേരള ഘടകത്തില്‍ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരിക്കുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മുതലായ മതേതര കക്ഷികളുമായി കൂട്ട് കൂടണമെന്നാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാട്.
എന്നാല്‍, വിഎസിന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രംഗത്തെത്തി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയരി തുറന്നടിച്ചു. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here