മാധ്യമലോകത്തെ കരുത്താർന്ന ശബ്ദം – ടി.വി.ആര്. ഷേണായി
മണിപ്പാല്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി.ആര്. ഷേണായി മാധ്യമലോകത്തെ ഉറച്ച ശബ്ദമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് വന്ന ഷേണായി സൺഡേ മെയിൽ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. പ്രസാദ്ഭാരതി നിർവാഹണ സമിതിയംഗമായിരുന്നു. ഏറെക്കാലം മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫും പിന്നീട് ദ വീക്ക് വാരികയുടെ എഡിറ്ററുമായി. ഏതാണ്ട് കാൽനൂറ്റാണ്ട് കാലം ഷേണായിയുടെ പ്രവർത്തനം മനോരമയിൽ തന്നെയായിരുന്നു.
അര നൂറ്റാണ്ടു കാലമാണ് തന്റെ കർമ്മ മണ്ഡലത്തിൽ ടി.വി.ആര്.ഷേണായ് വിശ്രമം ഇല്ലാതെ പ്രവർത്തിച്ചത്. അമ്പതുകളുടെ അവസാനം മാധ്യമപ്രവർത്തനത്തിലേക്ക് കടന്നു വന്ന ടി.വി.ആര്. ഭാരതം കണ്ട രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷിയായിരുന്നു. ഇന്ത്യയെ മാറ്റിമറിച്ച അധികാര മാറ്റങ്ങൾ വളരെ അടുത്തുനിന്ന് നോക്കി വിലയിരുത്തി നൽകിയ റിപ്പോർട്ടുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്ര രചന തന്നെയെന്ന് നിസംശയം പറയാം. 2003ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here