മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന് ബിജെപി മുഖ്യമന്ത്രി

ഇന്റര്‍നെറ്റ് ഉണ്ടായത് കൊണ്ടാണ് സഞ്ജയന് കുരുക്ഷേത്ര യുദ്ധത്തെ പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനായതെന്ന ‘വിപ്ലവകരമായ’ വെളിപാടുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് മാത്രമല്ല കൃത്രിമ ഉപകരങ്ങളും അന്ന് ഉണ്ടായിരുന്നെന്നാണ് ബിപ്ലവ് പറയുന്നത്. പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കവേയാണ് ബിപ്ലവ് ഇത്തരത്തില്‍ പ്രസംഗിച്ചത്. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് എത്തുന്നതിനേക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഇന്റര്‍നെറ്റായിരുന്നു. ന്റർനെറ്റ് ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് സഞ്ജയന് കുരുക്ഷേത്രയുദ്ധത്തെപ്പറ്റി ധൃതരാഷ്ട്രര്‍ക്ക് വിശദീകരിച്ച് നല്‍കാനാവുക. അതിനര്‍ഥം അക്കാലത്ത് അക്കാലത്ത് സാറ്റലൈറ്റും ഇന്റെര്‍നെറ്റും ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ നിലവിലുണ്ടായിരുന്നു. അത്തരം ഒരു രാജ്യത്ത് ജനിക്കാനായതില്‍ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലവ് ദേവ് പറഞ്ഞു. മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സാക്ഷിയാക്കിയായിരുന്നു പ്രസംഗം.
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി സത്യപാല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബ്ലിപബ് ദേവിന്റെ പരാമര്‍ശം. റൈറ്റ്സ് സഹോദരങ്ങളല്ല ഇന്ത്യാക്കാരാണ് ആദ്യം വിമാനം കണ്ടുപിടിച്ചതെന്ന കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗിന്റ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ പരിഹാസത്തിന് വഴിവച്ചിരുന്നു. പുഷ്പക വിമാനം ചൂണ്ടിക്കാണിച്ചാണ് സത്യപാല്‍ സിംഗ് ഇന്ത്യാക്കാരാണ് വിമാനം കണ്ടെത്തിയതെന്ന് പറഞ്ഞത്.ഇത്തരത്തില്‍ യുക്തിയ്ക്ക് നിരക്കാത്ത അവകാശ വാദങ്ങള്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ പടച്ച് വിട്ടിട്ടുണ്ട്.
2014 ൽ പ്രധാനമന്ത്രി മോദി മുംബൈയിലെ ഒരു ആശുപത്രിയിൽ ഡോക്ടർമാരുടയും മറ്റ് ജീവനക്കാരുടെും യോഗത്തിൽ ഗണപതിയുടെ കഥ പറഞ്ഞുകൊണ്ട് പറഞ്ഞത് ഇന്ത്യയിൽ പൗരാണിക കാലത്ത് തന്നെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നു എന്നാണ്. ശ്രീലങ്കയിലേക്ക് പാലം നിര്‍മ്മിച്ച രാമന്‍ എന്‍ജിനീയറിംഗിന്റെ പിതാവാണെന്ന് പറഞ്ഞത് ഗുജറാത്ത് മുഖ്യമന്തിയായ വിജയ് രൂപാനിയാണ്. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്ത് വിടുന്ന ഏക ജീവി പശുവാണെന്ന് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ് നാനിയും പൊതുവേദിയില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here