Advertisement

പശ്ചിമബംഗാളിൽ കൊടുങ്കാറ്റ്; 15 മരണം

April 19, 2018
0 minutes Read
15 dead in cyclone in west bengal

പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ മരണം 15 ആയി. 50 പേർക്ക് പരിക്കേറ്റു. അഞ്ച് പേർ നഗരത്തിലും ആറ് പേർ ഹൗറ ജില്ലയിലുമാണ് മരിച്ചത്. ബങ്കുര, ഹൂഗൽ ജില്ലകളിലായി ഓരോരുത്തരും മരിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് വീടുകളുടെ ചുവരുകൾ ഇടിഞ്ഞ് വീണു. മരങ്ങൾ കടപുഴകുകയും വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് പലർക്കും പരിക്ക് പറ്റിയത്.

രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയെ അയച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top