Advertisement

അപ്രഖ്യാപിത ഹര്‍ത്താലില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമം നടന്നു; ഡിജിപി

April 19, 2018
0 minutes Read
Loknath Behra

കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ ശ്രമം നടന്നതായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വര്‍ഗീയ ചേരിതിരിവിലൂടെ സംസ്ഥാനത്തിന്റെ സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ചേര്‍ന്ന് ശ്രമിച്ചിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം നടത്തുകയായിരുന്നു അത്തരക്കാരുടെ ലക്ഷ്യമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്ത് മുഴവനായും അന്വേഷണം നടക്കും. ഇതുവരെ അറസ്റ്റിലായ പ്രതികളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top