ആല്‍മരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡ്രിപ് നല്‍കി നാട്ടുകാര്‍

700 വയസ്സ് പ്രായമുള്ള ആല്‍മരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം. തെലങ്കാനയിലാണ് സംഭവം. ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ ആല്‍മരങ്ങളില്‍ രണ്ടാമത്തെ ആല്‍മരമാണിത്. മൂന്നേക്കറോളം സ്ഥലത്താണ് ഇത് പടര്‍ന്ന് പന്തലിച്ച് കിടക്കുന്നത്. ഡ്രിപ്പ് നല്‍കാന്‍ തുടങ്ങിയതോടെയാണ് ആല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കീടങ്ങളും പ്രാണികളും തടിയെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് മോചനം നേടുന്നതിനാണ് ഡ്രിപ്പ്. കീടങ്ങളെ തുരത്താനുള്ള മരുന്നാണ് ഡ്രിപ്പായി നല്‍കുന്നത്. മരുന്നിനോട് ആല്‍മരം പ്രതികരിച്ച് തുടങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
banyan tree
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here