യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു

യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അന്തരീക്ഷ മര്‍ദ്ദം കൂടിയതിന്റെ ഫലമായാണ് യുഎഇയില്‍ ഈ സ്ഥിതി ഉടലെടുത്തിരിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ മദീനത്ത് സായിദ്, താരിഫ്, ലിവ എന്നിവടങ്ങളില്‍ ശക്തിയായി കാറ്റ് വീശി. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് പലയിടത്തും മണല്‍കൂനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ ഹഖ, അല്‍ ഹയര്‍, സുഹൈബ് മസാകിന്‍, അല്‍ ഫോഗ, നഹല്‍, സൈവഹാന്‍ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് കനത്തു. വാഹനങ്ങള്‍ പരസ്പരം കാണാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം.
Video: Sand storm sweeps UAE; more rain expected
> > https://t.co/1qllFHrJpW
Video by Aarbaz Hussain Shaikh/ Khaleej Times pic.twitter.com/Nmn3FL0jWr— Khaleej Times (@khaleejtimes) April 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here