മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ രാജി തള്ളി

മക്ക മസ്ജിദ് സ്ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ട വിധി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എന്‍ഐഎ കോടതി ജഡ്ജി കെ. രവീന്ദര്‍ റെഡ്ഡി സമര്‍പ്പിച്ച രാജി ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. അവധി അവസാനിപ്പിച്ച് ഉടന്‍ ജോലിയില്‍ തിരികെയെത്താന്‍ ഹൈക്കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച 2007-ലെ മക്ക മസ്ജിദ് സ്ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ട വിധി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം കെ.രവീന്ദര്‍ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് കൈമാറിയിരുന്നു.
2007 മെയ് 18 നാണ് കേസിനാസ്പദമായ മക്ക മസ്ജിദ് സ്‌ഫോടനം നടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here