സൗ സദാനന്ദന്‍ സിനിമാ സംവിധായികയാകുന്നു; നിമിഷയും ചാക്കോച്ചനും നായികാനായകന്മാര്‍

ദേശീയ പുരസ്കാര ജേതാവ് സൗ സദാനന്ദന്‍ സിനിമാ സംവിധായികയാകുന്നു. ചെമ്പൈയെ കുറിച്ച് സൗ ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
നിമിഷാ സജയനും കുഞ്ചാക്കോ ബോബനുമാണ് നായികാനായകന്മാര്‍. ശാന്തി കൃഷ്ണയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ അമ്മ വേഷത്തിലാണ് ശാന്തി കൃഷ്ണ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പൂജ നാളെ തൊടുപുഴയില്‍ നടക്കും. ചിത്രത്തിന് പേരിട്ടിട്ടില്ല. എറണാകുളവും തൊടുപുഴയും പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here