ഛത്തീസ്ഗഡിൽ ബാലികയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു

ഛത്തീസ്ഗഡിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം തലക്കടിച്ചു കൊന്നു. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ ഒരു ഗ്രാമത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പത്ത് വയസുകാരിയെയാണ് 25കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം നദീ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം നദീ തീരത്ത് നിന്ന് കണ്ടെടുത്തത്.
വരന്റെ സംഘത്തോടൊപ്പം വധുവിന്റെ വീട്ടിൽ എത്തിയ പത്ത് വയസുകാരിയെയാണ് പീഡനത്തിന് ശേഷം കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കുണ്ട പോലീസ് സ്‌റ്റേഷൻ പരിധിയിലെ റെഹോട്ട ഗ്രാമത്തിലെ ഉത്തം സാഹുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹത്തിന് പങ്കെടുത്ത മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here