വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും കൊമ്പുകോര്‍ക്കുന്നു. കരാര്‍ പ്രകാരമുള്ള നിര്‍മാണപുരോഗതി വിഴിഞ്ഞം തുറമുഖത്ത് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണപുരോഗതി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് 18 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അദാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. കൃത്യമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് സര്‍ക്കാരിന് വലിയ നഷ്ടമാണ് ദിനംപ്രതി ഉണ്ടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി. ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ഡ്രഡ്ജർ തകർന്നതുമൂലം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമായെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here