വീരുവിനെ കാണാന്‍ എത്തിയ ‘ചങ്ക്’ ആരാധകന് പ്രായം 93!!!

കളമൊഴിഞ്ഞെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വീരേന്ദര്‍ സേവാഗ്. സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇത്രയും ആഘോഷിച്ച മറ്റൊരു താരവും ഇല്ല. അത്രയും ആരാധകരാണ് ഉഗ്ര പ്രഹരശേഷിയുള്ള വീരുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ളത്.
കഴിഞ്ഞ ദിവസം തന്നെ തേടിയെത്തിയ ഒരു ആരാധകനെ കണ്ട് വീരു തന്നെ ഞെട്ടിപ്പോയി. 93 വയസ് പ്രായമുള്ള ഓം പ്രകാശാണ് വീരുവിനെ നേരില്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. അതും പാട്യാലയില്‍ നിന്ന് ചണ്ഡിഗഢ് വരെ യാത്ര ചെയ്ത്. ഇഷ്ട ക്രിക്കറ്റ് താരത്തെ കാണാനായതിന്‍റെ അഹ്ലാദം ഓം പ്രകാശിന് അടക്കാനായില്ല. തന്‍റെ വലിയ ആരാധകനെ കണ്ട വീരുവും സന്തോഷം മറച്ചുവെച്ചില്ല. ഓം പ്രാകാശിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വീരു കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സെവാഗ് മറന്നില്ല.
Felt extremely touched on meeting Om Prakash ji, who is 93 years old and came from Patiala to meet me in Chandigarh and expressed his love for me. Dada ko Pranam. pic.twitter.com/8AHHqNl753
— Virender Sehwag (@virendersehwag) April 17, 2018
It was a special moment for @virendersehwag as he met Mr. Om Prakash, one of his oldest fans at 93 years old.
Both had a big smile on their faces all along ?#LivePunjabiPlayPunjabi #KXIP #KingsXIPunjab #VIVOIPL pic.twitter.com/rsPjqdxPKq— Kings XI Punjab (@lionsdenkxip) April 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here