കത്‌വ കേസ്; ബക്കർവാൾ കുടുംബങ്ങൾ പ്രദേശം വിട്ടുപോയതായി റിപ്പോർട്ട്

കത്‌വ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ബക്കർവാൾ കുടുംബങ്ങൾ പ്രദേശം വിട്ടുപോയതായി റിപ്പോർട്ട്. ഈ വിഭാഗക്കാരെ പ്രദേശത്തു നിന്നും ഭയപ്പെടുത്തിയോടിക്കാനാണ് ഇവരിൽപ്പെട്ട എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും പൊലീസ് സംരക്ഷണത്തിലാണ് താമസം. ഇവരുടെ ആളൊഴിഞ്ഞ വീട്ടിൽ സായുധ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സഹോദരങ്ങൾക്കോ മുതിർന്നവർക്കോ ഒപ്പം അല്ലാതെ പെൺകുട്ടികളെ പുറത്ത് വിടാൻ പ്രദേശത്ത് അവശേഷിക്കുന്ന മുസ്ലിം കുടുംബങ്ങളും ഭയക്കുകയാണ്.
രസാന മേഖലയിലെ അന്വേഷണം ഏറെ ശ്രമകരമായിരുന്നെന്ന് ക്രൈംബ്രാഞ്ച് സംഘത്തിലെ ഏക വനിത ഉദ്യോഗസ്ഥ ശ്വേതാംബരി ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശവാസികളിൽ നിന്ന് ലൈംഗീക ചുവയോടെയുള്ള സംസാരം നേരിടേണ്ടി വന്നെന്നും ശർമ്മ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here