മമ്മൂട്ടിയുടെ ‘മാമാങ്കം’; ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കി. ഹിസ്റ്ററി ഓഫ് ദി ബ്രേവ് എന്ന ടാഗ് ലൈനോടു കൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റില്‍ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. 2019ലാണ് ചിത്രം തിയറ്ററുകളിലെത്തുക. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ കരുത്തുറ്റ ചരിത്ര വേഷത്തിനായാണ് ആരാധകര്‍ മാമാങ്കത്തില്‍ കാത്തിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് നടന്ന വീരന്മാരുടെ കഥയാണ് മാമാങ്കം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാല് വ്യത്യസ്‍ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധകം സ്‌ത്രൈണ ഭാവത്തിലും അഭിനയിക്കുമെന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം പുറത്തിറങ്ങും. വന്‍താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here