മാമത്തുകൾ പുനർജനിക്കുന്നു

ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ മാമത്തുകൾ വീണ്ടും ഭൂമിയിൽ പുനർ ജനിക്കുന്നു. 42,000 വർഷം പഴക്കമുള്ള ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകർക്കു സൈബീരിയയിൽ നിന്ന് ലഭിച്ചിരുന്നു. അതിന്റെ ഡിഎൻഎ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനുള്ള നീക്കത്തിലാണ് ഹാർവർഡ് സർവകലാശാലയിലെ ഗവേഷകർ.
ഇന്നത്തെ ആഫ്രിക്കൻ ആനകളോളം വലിപ്പമുണ്ടായിരുന്നവയാണ് മാമ്മോത്തുകൾ. ആർടിക് പ്രദേശങ്ങളിലായിരുന്നു ഇവ ഏറെയും ഉണ്ടായിരുന്നത്. അതിനാൽ തന്നെ ചത്തു വീണ മാമത്തുകളുടെ ശരീരങ്ങൾ അഴുകാതെ മഞ്ഞിനടിയിൽ പുതഞ്ഞു കിടന്നു. അത്തരത്തിലൊരു മാമത്തിന്റെ മൃതശരീരമാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.ഇന്നത്തെ ആനകളുടെ പൂർവ്വികരായി കണക്കാക്കുന്നവരാണ പതിനായിരക്കണത്തിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മാമത്തുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here