വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ ഇന്ന് പറവൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ വരാപ്പുഴ എസ്‌ഐ ദീപകിനെ ഇന്ന് പറവൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കേസിലെ പ്രതികളായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയും മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് വരാപ്പുഴ എസ്‌ഐ ദീപക്. കൊലപാതകക്കുറ്റമാണ് ദീപകിനെതിരെ ചുമത്തിയത്. അവധി ദിവസം രാത്രി വരാപ്പുഴ സ്റ്റേഷനിലെത്തിയ ദീപക്, ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന് കണ്ടെത്തിയ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരന്നു.
ദീപകിനെ ഇന്ന്പറവൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ദീപക്കിന് വേണ്ടി ജാമ്യാപേക്ഷയും ഇന്ന് തന്നെ നൽകിയേക്കും. അതേസമയം കേസിലെ മറ്റ് മൂന്ന് പ്രതികളായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയും ഇന്ന് പറവൂർ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇവരെ തിരിച്ചറിയൽ പരേഡ് നടത്തുന്നതിനായി വിട്ടുകിട്ടാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here