വാണിജ്യ-വ്യാപാര ഇടപാടുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യ-യുഎഇ ധാരണാപത്രം

ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സും (ഐഒഡി) ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററും (ഡിഎംസിസി) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യന്‍ വ്യാപാര സമൂഹവുമായുള്ള ബന്ധം വളര്‍ത്തിയെടുക്കാനും പുതിയ ആശയങ്ങളും സാധ്യതകളും പരസ്പരം പങ്കുവയ്ക്കാനും അവസരമൊരുക്കുമെന്ന് ഡി എം സി സി ചെയര്‍മാന്‍ അഹ്മദ് ബിന്‍ സുലായം പറഞ്ഞു. ദുബൈയില്‍ നിക്ഷേപാവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ സംരംഭകര്‍ക്കു എല്ലാ സഹായവും ഡിഎംസിസി നല്‍കും. ലീഡര്‍ഷിപ്പ് ഫോര്‍ ബിസിനസ് എക്‌സലന്‍സ് ആന്‍ഡ് ഇന്നവേഷന്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന ഇരുപത്തെട്ടാമത് വേള്‍ഡ് കോണ്‍ഗ്രസില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറക്ടേഴ്‌സ് പ്രസിഡന്റ് ലഫ്.ജനറല്‍ ജെ.എസ്.അലുവാലിയ, ഡിഎംസിസി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സുലായെം എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here