Advertisement

പ്രേമം ഹിന്ദിയിലേക്ക്, ജോര്‍ജ്ജായി എത്തുന്നത് ഈ ബോളിവുഡ് താരം

April 22, 2018
0 minutes Read
premam

മലയാളത്തിലെ ഹിറ്റി ചിത്രം പ്രേമം ബോളിവുഡിലും എത്തുന്നു. ജോര്‍ജ്ജും മലരും ആരായിരിക്കുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അര്‍ജ്ജുന്‍ കപൂറാണ് നിവിന്‍ പോളിയുടെ ജോര്‍ജ്ജെന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് സൂചന. അഭിഷേക് കപൂറാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്. മലര്‍ മിസ്സായി സായി പല്ലവിയെ തന്നെ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. തമിഴ്നാട്ടിലും പ്രേമം വിജയകരമായി ഓടിയിരുന്നു. എന്നാല്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പോരാത്തതിന് മലയാളത്തിലെ സീനുകളും തെലുങ്കിലെ അതെ സീനുകളും എടുത്ത് വലിയ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top