Advertisement

നീ ഉൗച്ചാളി ഉൗച്ചാളി എന്ന് കേട്ടിട്ടുണ്ടോ? കൗണ്ടറടിച്ച് കൊലമാസ് മുത്തശ്ശി

April 22, 2018
2 minutes Read

ചെറുപ്പക്കാരും മുതിര്‍ന്നവരും എന്ന് വേണ്ട പിഞ്ചു കുട്ടികള്‍ വരെ ഡബ്സ്മാഷ് ചെയ്ത് കൂട്ടുന്ന കാലമാണിത്. ഡയലോഗ് കറക്ടായില്ലെങ്കിലും ചുണ്ടനക്കം കൊണ്ടും എക്സ്പ്രഷനും കൊണ്ടും കുറച്ചൊക്കെ ഡബ്സ്മാഷില്‍ രക്ഷപ്പെടാം.  എന്നാല്‍ ഡയലോഗ് നേരിട്ട് പറയണമെങ്കിലോ..  പ്രത്യേകിച്ച് അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കില്‍ അതിത്തിരി പുളിക്കും.. എന്നാല്‍ പറയുന്ന ആള്‍ക്ക് 90വയസ്സുണ്ടെങ്കിലോ? അത് കുറച്ചുകൂടി പ്രയാസമാണ് അല്ലേ? എന്നാല്‍ ചെല്ലമ്മ മുത്തശ്ശിയ്ക്ക് അതൊക്കെ പുല്ലുപോലെ പറയാനാവും. സംശയമുണ്ടോ? എന്നാല്‍ വീഡിയോ കാണൂ

കൊട്ടാരക്കര കടയ്ക്കോട് സ്വദേശിയാണ് സോഷ്യല്‍ മീഡിയയിലെ താരമായ ഈ മുത്തശ്ശി.  ചെല്ലമ്മ മുത്തശ്ശിയുടെ കൊച്ചുമകന്‍ കൃഷ്ണ ദേവാണ് ഈ വീഡിയോ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെ സ്റ്റാറാണ് മുത്തശ്ശി. പുലിവാല്‍ കല്യാണം എന്ന സിനിമയിലെ ഡയലോഗാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top