“ഞാന്‍ ശരിക്കും കുറ്റവാളിയാണോ?” ; ഗോരഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീര്‍ ഖാന്റെ ഹൃദയഭേദകമായ കത്ത്

2017 ഓഗസ്റ്റ് 10-ാം തിയതി ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ബാബാ റാഘവ്ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും രാജ്യത്തെ വിട്ടുപോയിട്ടില്ല. അന്ന്, ഓക്‌സിജന്‍ സിലിണ്ടറുകള്‍ പുറത്ത് നിന്നെത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ മുന്‍കൈ എടുത്ത ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍, അദ്ദേഹത്തെ പല വിഷയങ്ങളും ഉന്നയിച്ച് യോഗി സര്‍ക്കാര്‍ അന്ന് ജയിലിലടച്ചിരുന്നു. ഡോക്ടര്‍ കഫീര്‍ ഖാന്‍ എട്ട് മാസത്തോളമായി ജയിലിലാണ്. സ്വകാര്യ ആശുപത്രിയിലേക്ക് ബിആര്‍ഡി ആശുപത്രിയില്‍ നിന്ന് സിലിണ്ടറുകള്‍ കടത്തിയെന്ന് ആരോപിച്ചായിരുന്നു അന്ന് കഫീര്‍ ഖാനെ പോലീസ് അറസ്റ്റ് ചെയതത്. ജയിലില്‍ കഴിയുന്ന കഫീര്‍ ഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍. അതിനിടയിലാണ് ജയിലില്‍ നിന്ന് അദ്ദേഹം എഴുതിയ കത്ത് പുറത്തുവരുന്നത്.
‘ഞാന്‍ ശരിക്കും കുറ്റവാളിയോ’ എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന കത്ത് മലയാളിയായ ഡോക്ടര്‍ പരിഭാഷപ്പെടുത്തി. സ്വന്തം കൈപടയില്‍ എഴുതിയ കത്തിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുമുണ്ട്. ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫാണ് കഫീര്‍ ഖാന്റെ കത്തിന് ഏകദേശ മലയാള പരിഭാഷ നടത്തിയിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട ഒരാള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒന്നും പറയാനില്ല എന്നാണ് കത്തിന് പരിഭാഷ നിര്‍വഹിച്ച് നെല്‍സണ്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
സംഭവം നടക്കുന്ന ദിവസം 2017 ഓഗസ്റ്റ് 10ന് ഒരു വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് താന്‍ അപകടത്തെ കുറിച്ച് അറിയുന്നത്. ഒരു ഡോക്ടര്‍ എന്ന രീതിയിലും ഒരു അച്ഛനെന്ന നിലയിലും അതിലുപരി ഒരു ഇന്ത്യക്കാരനെന്ന നിലയിലുമാണ് അന്ന് തന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്തത്. കുട്ടികളില്‍ ഓരോരുത്തരുടെയും ജീവിതം രക്ഷിക്കാന്‍ തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും കഫീര്‍ ഖാന്‍ കത്തില്‍ എഴുതിയിരിക്കുന്നു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നിന്ന് ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് വേണമെന്ന് യാചിച്ചു. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ചും കടം വാങ്ങിയും കുട്ടികളുടെ ജീവന് വേണ്ടി പ്രയത്‌നിക്കുകയാണ് താന്‍ ചെയ്തതെന്ന് കഫീര്‍ ഖാന്‍ പറയുന്നു.
എന്നാല്‍, സംഭവം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്കപ്പുറം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യങ്ങള്‍ എല്ലാം അറിഞ്ഞ് തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കഫീര്‍ എഴുതിയിരിക്കുന്നു. സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണോ കരുതുന്നതെന്ന് യോഗി തന്നോട് ചോദിച്ചു. ഒപ്പം, നമുക്ക് കാണാം എന്ന താക്കീതുമായാണ് അദ്ദേഹം പോയതെന്നും കഫീര്‍ കത്തില്‍ എഴുതിയിരിക്കുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ചതിലുള്ള ദ്വേഷ്യമാണ് തന്നോട് കാണിച്ചതെന്ന് കഫീര്‍ പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് നിരന്തരം വേട്ടയാടലുകളായിരുന്നു തന്നെയും തന്റെ കുടുംബത്തെയും തേടി വന്നത്. കുടുംബത്തിന് വേണ്ടി ഒടുവില്‍ താന്‍ പോലീസിന് കീഴടങ്ങി. എട്ടു മാസത്തോളമായി ഇപ്പോള്‍ ജയിലിലാണ്. ഒരു തെറ്റും ചെയ്യാതെയാണ് താന്‍ ജയിലില്‍ കിടക്കുന്നത്. ജയിലിലെ തന്റെ അവസ്ഥയെ കുറിച്ചും കഫീര്‍ എഴുത്തില്‍ വിവരിച്ചിരിക്കുന്നു. താന്‍ ജയിലില്‍ കിടക്കുന്നത് നീതി നിഷേധത്തിന്റെ ഉദാഹരണമാണെന്നും എന്നെങ്കിലും സത്യം ജയിച്ച് തനിക്ക് നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും പറഞ്ഞാണ് കഫീറിന്റെ എഴുത്ത് അവസാനിക്കുന്നത്.
കഫീര്‍ ഖാന്റെ എഴുത്ത് ഡോ. നെല്‍സണ്‍ ജോസഫ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് വായിക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here