കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റിയതില്‍ അതൃപ്തി അറിയിച്ച് മനുഷ്യാവകാശ കമ്മീഷന്

ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിന്റെ സ്ഥലംമാറ്റത്തെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ.ജോർജിനെ പോലീസ് അക്കാഡമിയിലേക്ക് മാറ്റിയത് ശരിയല്ല. ആരോപണവിധേയൻ ട്രെയിനിംഗ് സ്ഥാപനത്തിന്റെ തലപ്പത്ത് വരരുതെന്നും കമ്മീഷൻ പറഞ്ഞു.ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് ആവശ്യപ്പെട്ടു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ അടക്കമുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജോർജിനെ സ്ഥലംമാറ്റിയത്. തൃശൂർ പോലീസ് അക്കാഡമിയിലേക്കാണു ജോർജിനെ മാറ്റിയത്. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here