ആകാശദൂത് ഹിറ്റായത് സിബി മലയിലിന്റെ ‘തൂവാല ട്രിക്കില്‍’

ആകാശദൂത് ഇന്നും ഈറനണിഞ്ഞ കണ്ണുകളോടെയേ ആര്‍ക്കും കാണാനാവൂ. 1993 ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഈ ചിത്രം തീയറ്ററുകളില്‍ എത്തിയപ്പോള്‍ യാതൊരു ഇനീഷ്യല്‍ പുള്ളും ഉണ്ടാക്കിയില്ലെന്നല്ല, ചിത്രം ഹൗസ് ഫുള്‍ ആയത് ചിത്രം റിലീസ് ചെയ്തം 17ാമത്തെ ദിവസമാണ് താനും. സിബി മലയിലിന്റെ ഈ ചിത്രം 150ദിവസം ഓടി ചരിത്രത്തിലിടം നേടിയതിന് പിന്നില്‍ സംവിധായകനായ സിബി മലയിലിന്റെ ഒരു ട്രിക്ക് ഉണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഒരു തൂവാലകൊണ്ട് 150ദിവസം ഓടിച്ച കഥ സിബി മലയില്‍ വ്യക്തമാക്കി. അതിങ്ങനെയാണ്,
ആകാശദൂത് സിനിമ പൂര്‍ത്തീകരിച്ച് മായാമയൂരം സിനിമയുടെ ലൊക്കേഷന്‍ നോക്കുന്ന സമയത്തായിരുന്നു ആകാശദൂതിന്റെ റിലീസ് ഡേറ്റ്. കാഞ്ഞങ്ങാടാണ് ലൊക്കേഷന്‍ നോക്കാന്‍ പോയത്. ഫോണ്‍ ഒന്നും ഇല്ലാത്തതിനാല്‍ ലൊക്കേഷന്‍ അടുത്തുള്ള ഒരു തീയറ്ററില്‍ സിനിമ കാണാനായി ചെന്നു. കണ്ണൂര്‍ കവിതാ തീയറ്ററിലാണ് സിനിമ കാണാനെത്തിയത്. ഒരാള്‍ പോലും സിനിമ കാണാന്‍ തീയറ്ററില്‍ ഇല്ലായിരുന്നു. മാറ്റിനിയ്ക്ക് 100പേരാണ് ഉണ്ടായിരുന്നതെന്ന് റെപ്രസെന്റേറ്റീവ് പറഞ്ഞു. ഉഗ്രന്‍ പടമാണ് എല്ലാവരും കരച്ചിലാരുന്നെന്നും അയാള്‍ പറഞ്ഞു. പടം ഓടും എന്ന വിശ്വാസം ഉണ്ടായിരുന്നതിനാല്‍ പേടി ഉണ്ടായിരുന്നില്ല.
എന്നാല്‍ പ്രൊഡ്യൂസര്‍ വല്യ വിഷമത്തിലായിരുന്നു, ആള് കയറാത്തതിനാല്‍. സിയാദ് കോക്കറെ വിളിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞത് ഉഗ്രന്‍ പടമാണെന്നാണ്. ബാംഗ്ലൂരില്‍ ചെന്ന് നിര്‍മ്മാതാവിനെ വിളിച്ചപ്പോള്‍ തീയറ്ററില്‍ ആളില്ലെന്നാണ് പറഞ്ഞത്. പരസ്യം നിറുത്തരുതെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് വന്ന് ഡിസ്ട്രിബ്യൂട്ടർ സെഞ്ച്വറി രാജുവിനെയും, പ്രൊഡ്യൂസർമാരെയും കണ്ടു. എല്ലാ തീയറ്ററിലും ടിക്കറ്റ് എടുക്കുമ്പോള്‍ ആകാശദൂത് എന്ന പ്രിന്റ് ചെയ്ത തൂവാല കൊടുക്കാന്‍ പറഞ്ഞു. ഇങ്ങനെ കര്‍ച്ചീഫ് കൊണ്ട് സിനിമ കണ്ട് പുറത്തിറങ്ങുന്ന സ്ത്രീകള്‍ ആണുങ്ങളോട് സിനിമയെ കുറിച്ച് പറഞ്ഞ് തുടങ്ങി. അങ്ങനെ മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ ക്ലിക്കായി.17ാമത്തെ ദിവസം മുതല്‍ തീയറ്റര്‍ ഹൗസ് ഫുള്ളായി. ചില തിയറ്ററുകളിൽ നിന്ന് ആദ്യ ആഴ്ച തന്നെ പടം ഹോൾഡ്ഓവർ ആയിരുന്നു. അവരും പിന്നീട് സിനിമയ്ക്കായി എത്തി. സിനിമ സൂപ്പര്‍ ഹിറ്റായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here