മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ വിമര്‍ശനവുമായി കോടിയേരിയും

മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യാവകാശ കമ്മീഷനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനവുമായി രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കമ്മീഷൻ അധ്യക്ഷൻ അദ്ദേഹത്തിന്റെ പണി എടുത്താൽ മതിയെന്നും മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് രംഗത്തുവന്നതിനെ തുടര്‍ന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here