Advertisement

നാലുവയസ്സുകാരനെ കാല് വച്ച് വീഴ്ത്തിയിടുന്ന ഗര്‍ഭിണി; ഞെട്ടിക്കുന്ന വീഡിയോ

April 25, 2018
0 minutes Read

ദേഹത്ത് കറിയാക്കി തെറിപ്പിച്ചതിന് നാല് വയസ്സുകാരനെ ഗര്‍ഭിണി  കാല് വച്ച് വീഴ്ത്തിയിടുന്ന വീഡിയോ പുറത്ത്. ബെയ്ജിംഗിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ നാല് വയസുകാരന്‍ ഹോട്ടലിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. ആ സമയത്ത് കുട്ടിയുടെ കൈ തട്ടി ഹോട്ടലിലെ കര്‍ട്ടന്‍  ഇവരുടെ ഭക്ഷണത്തിലേക്ക്  വീണിരുന്നു.അല്‍പം കറി ഇവരുടെ ദേഹത്തേക്ക് തെറിക്കുകയും ചെയ്തു.  എന്നാല്‍ കുട്ടി തിരിച്ച് ഇറങ്ങുന്നത് വരെ കാത്തിരുന്ന യുവതി കുട്ടിയെ കാല് വച്ച് വീഴ്ത്തിയിടുകയായിരുന്നു. തലയിടിച്ചാണ് കുട്ടി വീഴുന്നത്. എന്നാല്‍ ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കുകയായിരുന്നു യുവാവും യുവതിയും.

കാല് വെച്ച് വീഴ്ത്തിയതാണെന്ന് കുട്ടി പറഞ്ഞതോടെയാണ് അമ്മ സംഭവം അറിയുന്നത്. തുടര്‍ന്ന് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയില്‍ നിന്ന് 10,000രൂപ പിഴയായി ഈടാക്കി കുട്ടിയുടെ കുടുംബത്തിന് നല്‍കി. ഗര്‍ഭിണിയായത് കൊണ്ടാണ് മറ്റ് ശിക്ഷ നല്‍കാത്തതെന്നും 10ദിവസം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണിതെന്നും പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top