Advertisement

ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രിയിലെ അധികൃതര്‍

April 26, 2018
0 minutes Read

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനി അമൃത സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ചോദ്യത്തിന് മറുപടിയായാണ് ആശുപത്രി അധികൃതര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

താന്‍ ജയലളിതയുടെ മകളാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് പരിശോധന നടത്താന്‍ ആവശ്യമായ ജൈവികഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി ആശുപത്രി സൂക്ഷിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍ ചോദിച്ചത്. രക്താസാമ്പിളുകളും മറ്റും സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top