Advertisement

മോശം പ്രകടനങ്ങളില്‍ നിരാശ; ഐപിഎല്‍ പ്രതിഫലം വേണ്ടെന്നുവെച്ച് ഗംഭീര്‍

April 26, 2018
0 minutes Read

തുടര്‍ച്ചയായി തന്റെ ടീം പരാജയപ്പെടുന്നതില്‍ നിരാശപ്പെട്ട് ഐപിഎല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്റെ നായകസ്ഥാനം രാജിവെച്ച ഗൗതം ഗംഭീര്‍ തന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന ഐപിഎല്‍ പ്രതിഫലവും വേണ്ടെന്നുവെച്ചു. നിരസിച്ചു. സീസണില്‍ തനിക്ക് പ്രതിഫലമായി ലഭിക്കേണ്ട 2.8 കോടി രൂപയും ഗൗതം ഗംഭീര്‍ നിരസിച്ചു. സീസണിലെ തുടര്‍ന്നുള്ള കളികളില്‍ സൗജന്യമായിട്ടായിരിക്കും താന്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുകയെന്ന് ഗംഭീര്‍ വ്യക്തമാക്കി. അര്‍ധസെഞ്ച്വറിയോടെ സീസണ്‍ തുടങ്ങിയ ഗംഭീറിന്, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ 85 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top