കസ്റ്റഡി മരണം; പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ വടക്കൻ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചെന്ന പൊലീസിന്റെ പരാതിയിലാണ് അന്വേഷണം. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്കാണ് അന്വേഷണ ചുമതല.
പരാതിക്കു പിന്നാലെ മജിസ്ട്രേറ്റായിരുന്ന സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസം ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ തിരിച്ചയച്ചുവെന്നായിരുന്നു പൊലീസിന്‍റെ പരാതി. ഏഴിനാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, ആശുപത്രിയിൽ നേരിട്ട് പോയെന്നും ശ്രീജിത്ത് ചികിത്സയിലായതിനാൽ കാണാന്‍ കഴിഞ്ഞില്ലെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here