‘എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ..?’; പാട്ടും പാടി മമ്മൂട്ടി!!!

മമ്മൂട്ടി ഗായകനായി. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ അങ്കിളിന് വേണ്ടിയാണ് താരത്തിന്റെ പാട്ട്. ‘എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ…’എന്ന വരികളോട് കൂടി തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നത് സിനിമയുടെ അണിയറക്കാര്‍ അപ്രതീക്ഷിതമായാണ് പുറത്തിറക്കിയത്. ബിജിബാലാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്. വായ്‌മൊഴിയായി പകര്‍ന്നു വന്ന ഈ നാടന്‍ പാട്ടിന് അല്‍പം മാറ്റങ്ങള്‍ വരുത്തിയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി ആലപിച്ചിരിക്കുന്നത്. സ്വന്തം ചിത്രങ്ങളായ പല്ലാവൂര്‍ ദേവനാരായണന്‍, മഴയെത്തും മുന്‍പേ, കയ്യൊപ്പ്, ഒരേ കടല്‍, കുട്ടിസ്രാങ്ക്, ജവാന്‍ ഓഫ് വെള്ളിമല, ലൗഡ്‌സ്പീക്കര്‍ എന്നിവയിലും മമ്മൂട്ടി ഇതിന് മുന്‍പ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ജോയ് മാത്യു കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here