കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിൻറെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കത്വാ ബലാത്സംഗക്കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ മുഖ്യപ്രതി സഞ്ജി റാം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിയ്ക്കും. ഈ ഹർജിയിൽ വാദം കേട്ട കോടതി മെഹബൂബ മുഫ്തി സർക്കാരിനോട് നാളെ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
കത്വാ ബലാത്സംഗ കേസ് ജമ്മുകാശ്മീരിൽ നിന്ന് ചണ്ഡിഗണ്ഡിലേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ പിതാവ് നൽകിയ ഹർജിയിൽ മെഹുബൂബ മുഫ്തി സർക്കാർ റിപ്പോർട്ട് സമർപ്പിക്കാൻ നിൽക്കുമ്പോഴാണ് മുഖ്യപ്രതി സഞ്ജി റാം കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കത്വാ ബലാത്സംഗ കേസിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം ഇങ്ങനെയൊരാവിശ്യവുമായി മുന്നോട്ട് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here