തലൈവര്‍ക്കൊപ്പം വിജയ് സേതുപതി? ആരാധകര്‍ക്ക് കാത്തിരിപ്പ്

തലൈവര്‍ രജനീകാന്തിനൊപ്പം ആരാധകരുടെ പ്രിയതാരം വിജയ് സേതുപതി എത്തുന്നു!!! തമിഴ് സിനിമ ലോകം മാത്രമല്ല, താരങ്ങളുടെ മറ്റ് ആരാധകരും ആവേശത്തിലാണ്. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രണ്ട് പേരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് താരങ്ങളും ഒന്നിക്കുമെന്ന വാര്‍ത്ത സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, ഏതുതരം കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുക എന്ന കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
We are happy to announce that for the first time, Vijay Sethupathi will be acting with Superstar Rajini in #SuperstarWithSunPictures. #VijaySethupathiWithSuperstar pic.twitter.com/RZnt6ClGjm
— Sun Pictures (@sunpictures) April 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here